തൊടുപുഴ: മലയാളി യുവതി സ്വിറ്റ്സർലന്റിൽ വാഹനാപകടത്തിൽ മരിച്ചു. മുതലക്കോടം പാറത്തലയ്ക്കൽ ജോണ്‍സണ്‍ന്റെ (ബിജു) മകൾ അനീനയാണ് (26) മരിച്ചത്.
ഹോസ്പിറ്റലിൽനിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ അനീന ഓടിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 11ന് ഉൗസ്റ്ററിലായിരുന്നു അപകടം. സംസ്കാരം ഇന്നു വൈകുന്നേരം 5.30ന് സൂറിച്ചിൽ നടക്കും.
അനീനയുടെ കുടുംബം വർഷങ്ങളായി സ്വിറ്റ്സർലൻഡിലാണ്. അമ്മ ജെസി ആയാംകുടി കമ്മാത്തുരുത്തേൽ കുടുംബാംഗം. സഹോദരി: അനീഷ.